X

താനൂര്‍ കസ്റ്റഡി മരണം: ‘താമിറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു’; ഒപ്പം പിടിയിലായവരുടെ വെളിപ്പെടുത്തല്‍

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്തയാള്‍. ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. പൊലീസ് കോട്ടേഴ്‌സില്‍ എത്തിച്ച ശേഷം വടി കൊണ്ടാണ് മര്‍ദിച്ചത്. പ്ലാസ്റ്റിക് കവര്‍ വിഴുങ്ങിയതായി താമിര്‍ പറഞ്ഞെങ്കിലും പൊലീസ് ഗൗരവത്തില്‍ എടുത്തില്ലെന്നും ദൃസാക്ഷി പറഞ്ഞു.

അതേസമയം അടുത്ത കാലത്തൊന്നും പറഞ്ഞു കേള്‍ക്കാത്ത ലക്ഷണമൊത്ത കസ്റ്റഡി കൊലപാതകാമാണ് താനൂരിലേതെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നല്‍കി സംസാരിച്ചതിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ആണ് നോട്ടീസ് നല്‍കിയത്.

ആദ്യം ലഹരി കേസ് ആണെന്ന രീതിയില്‍ തള്ളി പോകേണ്ട കേസാണ് ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിലാണ് ഇയാള്‍ മരിച്ചത് എന്ന കാര്യം പുറത്തുവരുന്നത്. പോസ്റ്റുമോട്ടത്തില്‍ മര്‍ദ്ദനത്തിന്റെ ക്രൂരത വ്യക്തമാകുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിലും നിഗൂഢതയുണ്ട്. ഇത് ലക്ഷണമൊത്ത കസ്റ്റഡി കൊലപാതകമാണ്.കേസ് സിബിഐക്ക് വിട്ടതുകൊണ്ട് മാത്രം കാര്യമില്ല. ഉത്തരവാദികളായ പൊലീസ് ഓഫീസര്‍മാര്‍ അവിടെത്തന്നെ ഇരിക്കുകയാണ്. ഇതില്‍ കൃത്യമായ നടപടി വേണം- പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

webdesk11: