X

പാണക്കാടിന്റെ കഥ കേൾക്കാൻ നിറഞ്ഞൊഴുകി കൗമാരങ്ങൾ; സദസ്സിനെ വൈകാരികമാക്കി ശരീഫ് കുറ്റൂർ

പാണക്കാടിന്റെ കഥ പറയാം എന്ന പൈതൃകം രണ്ടാം സെഷൻ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. പാണക്കാട് സി.എസ്.ഇ സെന്ററിൽ വെച്ച് നടന്ന സെഷനിൽ വിദ്യാർത്ഥികളുടെ നിറഞ്ഞ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടി. വൈകീട്ട് ഏഴ് മണിക്കാണ് പരിപാടി ആരംഭിച്ചത്. വേദിയിലെ വ്യത്യസ്തമായ ക്രമീകരണങ്ങൾകൊണ്ടും ക്രിയാത്മകമായ സംഘാടനം കൊണ്ടും നിറഞ്ഞ കേൾവിക്കാരുടെ സദസ്സും പൈതൃകത്തിന്റെ രണ്ടാം സെഷനും വലിയ വിജയമായി.

പൂർണമായും കഥപറച്ചിലിന്റെ രീതിയും സ്വഭാവവുമാണ് പരിപാടിക്ക് ഉണ്ടായിരുന്നത്. അക്ഷരാർത്ഥത്തിൽ കഥ പറച്ചിലിലൂടെ സദസ്സിനെ വൈകാരികമാക്കിയാണ് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ കഥ പറച്ചിൽ അവസാനിപ്പിച്ചത്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളും കൊടപ്പനക്കൽ തറവാടിന്റെ കഥകളാൽ പങ്കെടുത്തവരെ ഹൃദയഹാരിയാക്കി

webdesk13: