X

ഗ്രോ വാസുവിനെതിരായ കേസില്‍ സാക്ഷിവിസ്താരം തീര്‍ന്നു; 11 ന് ചോദ്യംചെയ്യല്‍

മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോര്‍ച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് എതിരെയുള്ള കേസ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി അന്തിമ വിചാരണയ്ക്കു 11ലേക്കു മാറ്റി.

സം​ഭ​വ​ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ സി​വി​ൽ ഓ​ഫി​സ​റാ​യി​രു​ന്ന പി. ​ജ​യ​ച​ന്ദ്ര​ന്റെ വി​സ്താ​രം വ്യാ​ഴാ​ഴ്ച ന​ട​ന്ന​തോ​ടെ​യാ​ണ് സാ​ക്ഷി​വി​സ്താ​രം പൂ​ർ​ത്തി​യാ​യ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ടം മു​ത​ൽ ദേ​വ​ഗി​രി കോ​ള​ജ് ക​വ​ല​വ​രെ മു​പ്പ​തോ​ളം പേ​ർ പ്ര​ക​ട​നം ന​ട​ത്തി​യ വി​ഡി​യോ താ​ൻ പ​ക​ർ​ത്തി​യെ​ന്നും അ​തി​ൽ പ​​ങ്കെ​ടു​ത്ത പ്ര​തി വാ​സു​വി​നെ ത​നി​ക്ക് തി​രി​ച്ച​റി​യാ​മെ​ന്നും ജ​യ​ച​ന്ദ്ര​ൻ മൊ​ഴി​ന​ൽ​കി. ​സാ​ക്ഷി​യെ എ​തി​ർ വി​സ്താ​രം ചെ​യ്യു​ന്നി​ല്ലെ​ന്ന് വാ​സു കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

webdesk14: