X

തളിപ്പറമ്പ് മോറാഴയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകനെ പിടികൂടി; അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി

തളിപ്പറമ്പ്: മോറാഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 110 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകനെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഈ സമയം സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിപി അബ്ദുല്‍ റഷീദ് ചലഞ്ച് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, കള്ളവോട്ട് ചെയ്യാനെത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടെങ്കിലും അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അതിന് തയ്യാറായില്ല. പകരം കള്ളവോട്ട് ചെയ്യാനെത്തിയ വ്യക്തിയെ തിരിച്ചയക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.പി.അബ്ദുല്‍ റഷീദ് പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നുന്നവരെ മാസ്‌ക് മാറ്റി പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. ഇതോടെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെച്ചു. അതോടെ സി.പി.എം പ്രവര്‍ത്തകരും യു.ഡി എഫ് സ്ഥാനാര്‍ത്ഥിയും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

web desk 1: