X

താമരശ്ശേരി എസ്.ഐ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ വി.എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

കോഴിക്കോട് കോവൂര്‍ സ്വദേശിയാണ്. നേരത്തെ മാനന്തവാടിയിലും എസ് ഐ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍പ്പറ്റയിലും പേരാമ്പ്രയിലും ജോലി ചെയ്തിട്ടുണ്ട്.

web desk 3: