X
    Categories: indiaNews

പുത്തന്‍ വാക്കുമായി വീണ്ടും തരൂര്‍

ന്യൂഡല്‍ഹി: കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് ബി. ജെ.പിയെ അമ്മാനമാടി വീണ്ടും ശശി തരൂര്‍ എം. പി. ‘അലോഡോക്‌സോഫോബിയ’ എന്ന വാക്കുമായാണ് ഇത്തവണ തരൂരിന്റെ രംഗപ്രവേശം. ‘ബി. ജെ.പി നേതൃത്വം അലോഡോക്‌സോഫോബിയ അനുഭവിക്കുന്നു എന്നാണ് ആളുകള്‍ക്കെതിരെ വ്യാപകമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ചൂണ്ടിക്കാട്ടി തരൂര്‍ ട്വീറ്റ് ചെയ്തത്.

അലോഡോക്‌സോഫോബിയ’ എന്നാല്‍ അഭിപ്രായങ്ങളോട് അകാരണമായ ഭയം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്നത്തെ വാക്കല്ല ഇതെന്നും മറിച്ച് കഴിഞ്ഞ ഏഴ് വര്‍ഷത്തെ സംബന്ധിച്ചിടത്തോളം പ്രധാനമുള്ള വാക്കാണെന്നും നരേന്ദ്ര മോദി ഭരണ കാലയളവിനെ സൂചിപ്പിച്ച് അദ്ദേഹം കുറിച്ചു.

web desk 3: