X
    Categories: indiaNews

‘ദി കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് 14കാരിയെ പീഡിപ്പിച്ചു

ദി കേരള സ്റ്റോറി സിനിമ കാണിക്കാമെന്ന് പറഞ്ഞുകൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപിച്ചു. മഹാരാഷ്ട്രയിലെ ഏര്‍വാടിയില്‍ ആണ് സംഭവം.14 കാരിയുടെ മാതാവ് നല്‍കിയ പരാതിയില്‍ 29 കാരനായ സണ്ണി ഗുപ്തക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി കുട്ടിയുടെ അയല്‍വാസിയാണ്.

ഈ മാസം 17ന് വൈകുന്നേരം പ്രതി കുട്ടിക്ക് 500 രൂപ നല്‍കി സിനിമയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ചുവയുടെ സംസാരിക്കുകയും പെണ്‍കുട്ടിയും ഉപദ്രവിക്കുകയും ചെയ്തു.

പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് അമ്മയോട് വിവരം പറയുകയായിരുന്നു.

webdesk11: