X

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി വേങ്ങരയില്‍ ബസ് ഇറങ്ങിയപ്പോള്‍ പിടിയില്‍

കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍. 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിമാറ്റി ഇവിടെ നിന്നും രക്ഷപ്പെട്ടത്. മലപ്പുറം വേങ്ങര സ്വദേശി സജിത്ത് പാസ്വാന്‍ വധക്കേസിലെ പ്രതിയാണ്.

സുരക്ഷാ ജീവനക്കാരാണ് ഇവര്‍ ചാടിപ്പോയതായി കണ്ടെത്തിയത്. പിന്നാലെ അധിക്യതരെ വിവരം അറിയിക്കുകയായിരുന്നു പൊലീസ് വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

webdesk11: