X

ബൊമ്മനും ബെല്ലിയും നോക്കിവളര്‍ത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

ദി എലിഫന്റ് വിസപറേഴ്‌സ് എന്ന് ഹ്രസ്വചിത്രത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടി ശ്രദ്ധേയരായ പാപ്പാന്‍ ദമ്പതികള്‍ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം.

മാര്‍ച്ച് 16 ന് ധര്‍മപുരി ജില്ലയില്‍ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച് മുതുമലയില്‍ എത്തിക്കുകയായിരുന്നു. ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏല്‍പ്പിക്കുകയും ചെയ്തു. ബൊമ്മനുമായും ബെല്ലിയുമായും കുട്ടിക്കൊമ്പന്‍ നല്ല ഇണക്കത്തിലായിരുന്നു.

 

 

webdesk11: