X

ഇന്ത്യ-പാക് വിഭജന കാലത്ത് വേര്‍പിരിഞ്ഞ സഹോദരന്മാര്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി

ഇന്ത്യ-പാകിസ്ഥാന്‍  വിഭജനത്തിനെതുടര്‍ന്ന് പിരിഞ്ഞുപോയ സഹോദരങ്ങള്‍ കണ്ടുമുട്ടി. 74 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടിചേരല്‍. കര്‍ത്താര്‍പുര്‍ കോറിഡോറില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന റോഡായിരുന്നു ഇത്.
ഹബീബ് സിദ്ദിഖ് എന്നിങ്ങനെയാണ് സഹോദരങ്ങളുടെ പേര്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ഇരുവരും സന്തോഷത്തോടെ കെട്ടി പുണര്‍ന്ന് കരയാന്‍ തുടങ്ങി. വിഭജന കാലത്ത് കൈകുഞ്ഞായിരുന്നു സിദ്ദിഖ്. ആ സമയത്ത് കുടുംബം വേര്‍പിരിയുകയും തുടര്‍ന്ന് ഹബീബ് ഇന്ത്യയിലാണ് വളന്നത്. സിദ്ദിഖും ഹബീബും രണ്ട് പേര്‍ക്ക് ഒന്നിച്ച് കൂടാന്‍ അവസരം നല്‍കിയ ഇരു സര്‍ക്കാരിനോടും നന്ദി പറഞ്ഞു. ഇരുവരും കണ്ടുമുട്ടുന്ന വീഡിയോ  ദൃശ്യങ്ങള്‍ സമൂഹിക  മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

web desk 3: