X

കാര്‍ നിയന്ത്രണം വിട്ട് വീട്ടിലെ കിണറില്‍ പതിച്ചു; ഗൃഹനാഥന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്

കണ്ണൂര്‍ നെല്ലിക്കുന്നില്‍ കാര്‍ വീട്ടുമുറ്റത്തേ കിണറ്റില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. താരമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. മകന്‍ ബിന്‍സിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പുറത്തേക്ക് പോകാനായി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കിണറിന്റെ ആള്‍മറ തകര്‍ത്തു കിണറില്‍ പതിക്കുകയായിരുന്നു.

web desk 3: