X

മലബാര്‍ സമര പോരാളികളുടെ പേരുകള്‍ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം

രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത്. പട്ടികയില്‍ നിന്ന് 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്തിട്ടില്ലെന്ന് രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍ക്കുകയായിരുന്നു കിഷന്‍ റെഡ്ഡി.

സ്വതന്ത്രസമര ചരിത്രത്തിന്റെ പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിലെ ധീര രക്ത സാക്ഷികളുടെ പേരുകള്‍ ഒഴിവാക്കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം നടത്തിയിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നിരുന്നത്.

സ്വതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല മലബാര്‍ സമരമെന്നും വര്‍ഗീയ കലാപമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേന്ദ്രം 387 പേരുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു.

web desk 3: