X

എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് കേന്ദ്രം

ഈ സമ്മേളനകാലയളവ് കഴിയും വരെ രാജ്യസഭയിലെ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് എംപി മാപ്പ് പറഞ്ഞാല്‍ പരിഗണിക്കാം എന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രിയുടെ വാദം.

സഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ സസ്‌പെന്‍ഷന്‍ എന്ന നിര്‍ദേശം നടപിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിയെന്നും എന്നാല്‍ ഈ 12 എംപിമാര്‍ അവരുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവും എന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞത്.

ഓഗസ്റ്റ് 11ന് നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് 12 എംപിമാര്‍ക്കെതിരെ സസ്‌പെന്‍ഷന് ഉത്തരവിട്ടിരുന്നത്. പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണവും ചര്‍ച്ചയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്.

 

web desk 3: