X
    Categories: indiaNews

മൂന്ന് വര്‍ഷത്തിനിടെ 117 ചൈനീസ് പൗരന്‍മാരെ നാടുകടത്തിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2019 -2021 കാലയളവില്‍ രാജ്യത്ത് അനധികൃതമായി താമസിച്ച 117 ചൈനീസ് പൗരന്‍മാരെ മൂന്ന് വര്‍ഷത്തിനിടെ കടത്തിയതായി കേന്ദ്ര സര്‍ക്കാര്‍. 81 പേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ് നല്‍കിയതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ അറിയിച്ചു.

ഇക്കാലയളവില്‍ വിസ വ്യവസ്ഥകള്‍ ലംഘിച്ചതിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനും 726 ചൈനക്കാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. അനധികൃതമായോ കാലാവധി കഴിഞ്ഞ വിസയിലോ ഇന്ത്യയില്‍ തങ്ങുന്ന ചൈനീസ് പൗരന്മാരെ സംബന്ധിച്ച് കോണ്‍ഗ്രസ് എം. പി സുരേഷ് കൊടിക്കുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. സാധുവായ യാത്രാ രേഖകളുമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളുടെ (ചൈനീസ് പൗരന്മാരുടെ ഉള്‍പ്പെടെ) രേഖകള്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ട്. ഇതില്‍ ചിലര്‍ മെഡിക്കല്‍ എമര്‍ജന്‍സി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി രാജ്യത്ത് വിസ കാലാവധിക്കപ്പുറവും താമസിക്കുന്നുണ്ട്.എന്നാല്‍ അനധികൃതമായി താമസിക്കുന്ന പൗരന്മാരെ കണ്ടെത്തിയാല്‍, 1946 ലെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം ഇവര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ് നല്‍കും. ആവശ്യമായ പിഴ ഇടാക്കിക്കൊണ്ടുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

web desk 3: