X

റോട്ട്‌വീലർ, ബുൾഡോഗ്,പിറ്റ്ബുൾ തുടങ്ങിയവയുടെ ഇറക്കുമതിയും വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു

ന്യൂ‍ഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി നായകളുടെ ഇറക്കുമതിയും വിൽപനയുമാണ് നിരോധിച്ചത്. മനുഷ്യജീവന് അപകടകാരികളാണ് ഇത്തരം നായകളെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി.

അപകടകാരികളായ നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈെസൻസ് നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. അപകടകാരികൾ ആയ നായകളെ നിരോധിക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ നേരത്തെ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പർ ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.

 

webdesk14: