X

‘മുഖ്യമന്ത്രി മറുപടി നൽകണം; പിവിക്കും മകൾക്കും കോടികൾ ലഭിച്ചു’; മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍. ഏറ്റെടുക്കാമായിരുന്ന സ്ഥലവും ലീസും റദ്ദാക്കാതിരുന്നതിനാണ് സിഎംആര്‍എല്ലിന്റെ മാസപ്പടിയെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഇതുവരെ പറഞ്ഞതിന് കൂടുതല്‍ വ്യക്തത വരുന്നെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിവിക്കും മകള്‍ക്കും കോടികള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

എല്ലാ സ്വകാര്യ ലീസും റദ്ദാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചെന്നും കേന്ദ്രം ഇളവ് നല്‍കുമെന്ന് പ്രതീക്ഷിച്ചാണ് ലീസ് റദ്ദാക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി രാജീവിന്റെ വാദം തെറ്റെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. സിഎംആര്‍എല്‍ വിഷയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത് എന്ന പി രാജീവിന്റെ വാദം തെറ്റാണെന്നും രേഖകള്‍ പുറത്തുവിടാന്‍ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിക്കുകയും ചെയ്തു.

അതേസമയം മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബറില്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുന്നിരുന്നു. മാസപ്പടി വിവാദത്തിന് ശേഷമാണ് കരാര്‍ റദ്ദാക്കിയത്.

2019 ലെ കേന്ദ്ര നിയമപ്രകാരം തന്നെ കരാര്‍ റദ്ദാക്കാമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയത് 2023 ഡിസംബര്‍ 18 ന്. 2023 ഓഗസ്റ്റ് മാസത്തിലാല്‍ മാസപ്പടി വിവാദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. വിവാദം ആളിക്കത്തിയ ശേഷമാണ് സംസ്ഥാനം ഖനനാനുമതി റദ്ദാക്കിയത്.

 

webdesk13: