X

മഹാന്മാരുടെ അനുസ്മരണം ചരിത്ര നിലനില്പിന്ന് അനിവാര്യം; പാണക്കാട് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ

മസ്‌കറ്റ്: മഹാരഥന്മാരുടെ അനുസ്മരണങ്ങൾ അവരുടെ യഥാർത്ഥ ചരിത്ര നിലനില്പിന് അനിവാര്യവും അത്യാവശ്യവുമാണെന്ന് പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പറഞ്ഞു. ഐ സി എസ് മസ്കറ്റ് ഘടകം സംഘടിപ്പിച്ച ശംസുൽ ഉലമാ കീഴന ഓർ , താജുൽ ഉമാ സ്വദഖത്തുല്ല മൗലവി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ്തങ്ങൾ തുടങ്ങിയ മഹത്തുക്കളുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതലമുറക്ക് സച്ചരിതരായ മഹത്തുക്കളുടെ ചരിത്ര കൈമാറ്റം നടത്തുന്നതിൽ ഇത് പോലുള്ള അനുസ്മരണ സദസ്സുകളുടെ സ്വാധീനം ചെറുതല്ലെന്നും വർഷാ വർഷങ്ങളിൽ നടത്തുന്ന അനുസ്മരണങ്ങൾ അവരുടെ ജീവിത ചരിത്രത്തിൽ വൈകല്യങ്ങൾ വരാതിരിക്കാൻ ഏറെ ഫലപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.മസ്ഊദ് മൗലവി തുഹ്ഫി പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി.

ഉസ്മാൻ പന്തല്ലൂർ, അശ്റഫ് നാദാപുരം, അശ്റഫ് പൊയ്ക്കര സാഹിബ്, മജീദ് ടി പി, അബൂബക്കർ പറമ്പത്ത്, പ്രൊ: അനീസ്, ഉവൈസ് വഹബി ആശംസകൾ നേർന്നു . ശംസുൽ ഉലമാ ഓർ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് അയ്യൂബ് സി പി ക്ക് നൽകി പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പ്രകാശന കർമം നിർവ്വഹിച്ചു. അബ്ദുല്ല വഹബി വല്ലപ്പുഴ പുസ്തകം പരിചയപ്പെടുത്തി.

നേതാക്കൾക്കുള്ള ഉപഹാരം അബൂബക്കർ തുടിമുട്ടി. അശ്റഫ് പുത്തലത്ത് എന്നിവർ നൽകി.

മുഹമ്മദ് ഉവൈസ് സ്വാഗതഗാനം ആലപിച്ചു.അബൂബക്കർ എൻ കെ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ മുഖ്യ സാഘാടകരായ ഇസ്മായിൽ കോമത്ത് .കരീം ആനാണ്ടി, മുഹമ്മദ് ഷാ മടിയൂർ, ശാഫി മമ്പാട്, സുൽ ഫിക്കർ കുയ് തേരി , സുഹൈൽ കാളികാവ് , മിദ്ലാജ്, സമദ് പള്ളിയത്ത്, സാജിദ് കക്കംവള്ളി എന്നിവർ നേതൃത്വം നൽകി. യൂനുസ് വഹബി വലകെട്ട് സ്വാഗതവും കൺവീനർ ജാബിർ എളയടം നന്ദിയും പറഞ്ഞു

webdesk13: