X

ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചെന്ന പേരില്‍ കേസെടുക്കാനാവില്ലെന്ന് കോടതി

കൊച്ചി: ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചുവെന്നതിന്റെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നു ഹൈക്കോടതി. ഉദ്യോഗസ്ഥന്‍ യൂനിഫോം ധരിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പു 353 നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.

ബേക്കല്‍ പോലിസ് സ്‌റ്റേഷനിലെ എസ്.ഐ ഹൈക്കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ പങ്കെടുക്കുന്നതിനെത്തിയപ്പോള്‍ കൃത്യ നിര്‍വഹണത്തില്‍ തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ റില്‍ജിന്‍ വി ജോര്‍ജ്, അനൂപ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണക്കവെയാണ് കോടതി നിരീക്ഷണമുണ്ടായത്.

web desk 3: