X

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തം; വിക്രം ലാന്‍ഡറില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍3 പകര്‍ത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഇന്നലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം ലാന്‍ഡര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വിക്രം ലാന്‍ഡറിന്റെ ഡീബൂസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയായതായും ഐഎസ്ആര്‍ഒ അറിയിച്ചു.

പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനിടെ വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടതിനു പിന്നാലെ ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ ‘ഡീബൂസ്റ്റിങ്ങിലേക്ക്’ ചാന്ദ്രയാന്‍3 കടന്നു. അടുത്ത ഡീബൂസ്റ്റിംഗ് ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23നോ 24നോ ചന്ദ്രയാന്‍3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്.

webdesk14: