X

ആദ്യ ഹജ്ജ് സംഘം നാളെ യാത്ര തിരിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തി. നാളെ രാവിലെ 8.30ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട 377 തീര്‍ത്ഥാടകരാണ് ഇന്നലെ രാവിലെ ക്യാമ്പിലെത്തിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍മാരായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. പി എ സൈദ് മുഹമ്മദ്, ഡോ. ഐ.പി അബ്ദുസലാം, പി.പി മുഹമ്മദ് റാഫി, പി.ടി അക്ബര്‍, സഫര്‍ കയാല്‍ ഹജ്ജ് ക്യാമ്പ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഇവരുടെ ആര്‍ടിപിസിആര്‍ പിശോധനയും ലഗേജ് സമര്‍പ്പിക്കലും പൂര്‍ത്തിയായി. ഞായറാഴ്ച പുലര്‍ച്ചെ 12.50 നു പുറപ്പെടേണ്ട ഹാജിമാരും ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള യാത്ര രേഖകള്‍ ശനിയാഴ്ച കൈമാറും.

Chandrika Web: