X

സര്‍ക്കാര്‍ കൊവിഡ് കൊള്ളയുടെ പേരില്‍ നടത്തിയത് ലക്ഷങ്ങളുടെ വെട്ടിപ്പ്

കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് ലക്ഷങ്ങളുടെ വെട്ടിപ്പ്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ കിട്ടുമെന്നിരിക്കെ സര്‍ക്കാര്‍ കൊടുത്തത് ഒന്നിന് 5400 രൂപയാണ്. ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും എന്ന് വേണ്ട എല്ലായിടത്തും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടാന്‍ ഉപയോഗിച്ചത് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ്. അടിയന്തര ആവശ്യത്തിന്റെ പേരില്‍ തൃശൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുപ്പതിന് സര്‍ക്കാരിന് ക്വട്ടേഷനയക്കുന്നു. 5400 രൂപയ്ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ നല്‍കാമെന്നായിരുന്നു ക്വട്ടേഷന്‍.

മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്റെ അന്നത്തെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് ആര്‍ ദിലീപ് കുമാര്‍ കമ്പനിയുമായി ചര്‍ച്ച ചെയ്തു. വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷന്‍ കിട്ടി. അന്ന് തന്നെ വൈകുന്നേരത്തിന് മുമ്പ് പര്‍ച്ചേസ് ഓര്‍ഡറും തയ്യാറാക്കി. ഒരു ഉദ്യോഗസ്ഥന്‍ പോലും വിപണി വിലയെക്കുറിച്ച് ഫയലില്‍ ഒരക്ഷരം മിണ്ടിയില്ല. ജനറല്‍ മാനേജറുടെ തീരുമാനം അതുപോലെ നടപ്പായി. വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി നല്‍കിയത് എന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിലാണ് ഈ കൊള്ള നടന്നത്.

web desk 3: