X

സര്‍ക്കാരിന് പണമില്ല; ജീവനക്കാരുടെ ലീവ് സറണ്ടര്‍ നീട്ടി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24ലെ ലീവ് സറണ്ടര്‍ നീട്ടി. ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസമായ ഇന്നലെയാണ് ഉത്തരവിറക്കിയത്. അതേസമയം ആര്‍ജിതാവധി സറണ്ടര്‍ ചെയ്യുന്നതിനു തടസമില്ല.

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശികയുടെ ആദ്യ ഗഡു ശനിയാഴ്ച പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണു ലീവ് സറണ്ടറിലും സര്‍ക്കാര്‍ പിന്നാക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കല്‍ അനിശ്ചിതമായി നീട്ടിവെക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തെക്കാള്‍ ഗുരുതര പ്രതിസന്ധിയാണ് വരുന്ന വര്‍ഷം സര്‍ക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അവധി സറണ്ടര്‍ തുക പണമായി നല്‍കാതെ പി.എഫില്‍ ലയിപ്പിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. നാലുവര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാനാകൂ. സര്‍വകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്‌കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്.

webdesk11: