X

‘കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിന് പണമില്ല, കെ. റെയിലിന് പണം ഉണ്ടെന്നു പറയുന്ന സര്‍ക്കാര്‍ ആരുടെ പ്രതിനിധികളാണ് ?’; കെ. സുധാകരന്‍

രണ്ടരലക്ഷം കോടി മുടക്കി സില്‍വര്‍ ലൈന്‍ ഉണ്ടാക്കാന്‍ പോകുന്ന നാട്ടില്‍ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ അവസരമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കുട്ടനാട്ടില്‍ സഞ്ചരിക്കാന്‍ റോഡുകള്‍ പോലുമില്ലെന്നും റീബില്‍ഡ് കേരളയില്‍ പോലും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇവര്‍ ആരുടെ വക്താക്കളാണ്? പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ നീക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിന് പണമില്ല. കെ. റെയിലിന് പണം ഉണ്ടെന്നു പറയുന്ന സര്‍ക്കാര്‍ ആരുടെ പ്രതിനിധികളാണെന്ന് അദ്ദേഹം ചോദിച്ചു. ഇവര്‍ ബൂര്‍ഷ്വാസികളുടെ പ്രതിനിധിയാണോയെന്നും ഈ സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ചതി നിര്‍ത്തി കര്‍ഷകരുടെ ക്ഷേമകരമായ പ്രവര്‍ത്തനത്തിന് തയാറാകണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

web desk 3: