X

തെരഞ്ഞെടുപ്പിനിടെ ഇന്ധനവില സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിട്ടില്ല; ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് പെട്രോളിയം മന്ത്രി

രാജ്യത്ത് ഇന്ധനവില എണ്ണക്കമ്പനികള്‍ നിര്‍ണയിക്കുമെന്നും യുക്രൈന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പൂരി. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിട്ടില്ല. ഇന്ധനലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ രാജ്യത്തെ ഇന്ധന വില ഉയര്‍ത്താനൊരുങ്ങിയിരിക്കുകയാണ് പെട്രോളിയം കമ്പനികള്‍. ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 130 ഡോളര്‍ പിന്നിട്ടതിനെതുടര്‍ന്നാണ് വില വര്‍ധിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടാന്‍ കാരണം യുക്രൈന്‍-റഷ്യ യുദ്ധം രൂക്ഷമായതാണ്.

web desk 3: