X

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ആത്മഹത്യചെയ്തു; സിപിഎം നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച് കുറിപ്പ്

സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു (64) ആണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ വീടിനടുത്തുള്ള റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യക്ക് പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പിഎസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍ തുടങ്ങി നിരവധി സിപിഎം ലോക്കല്‍ നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.

താന്‍ ഒരു സിപിഎം അനുഭാവി ആണെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്ന തുമായി ബന്ധപ്പെട്ട് ഇനിയും രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും ഇതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

web desk 3: