X

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം: മാപ്പു പറഞ്ഞ് വിദ്യാര്‍ഥികള്‍

എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് ഡോക്ടര്‍ പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉറപ്പ് നല്‍കി. കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് മാപ്പപേക്ഷ.

പൊളിറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയേഷിനെ കഴിഞ്ഞ മാസമാണു ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ഥികള്‍ അപമാനിച്ചത്. പരാതിയില്ലെന്ന് അധ്യാപകന്‍ പൊലീസിനു മൊഴി നല്‍കിയതോടെ സംഭവത്തില്‍ കേസെടുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. നേരത്തെ കോളജ് അധികൃതര്‍ക്കു നല്‍കിയ പരാതി പ്രിന്‍സിപ്പല്‍ സെന്‍ട്രല്‍ പൊലീസിനു കൈമാറുകയായിരുന്നു.

 

webdesk14: