X

കുറ്റിയാടി പെരുമയുടെ പെരുമഴ പെയ്തിറങ്ങിയ കുറ്റിയാടി കാർണിവൽ സമാപിച്ചു

അബുദാബി: നാടിൻറെ സംസ്കാരവും രുചിയും പൈതൃകവും വിളിച്ചോതി നാടിൻറെ പെരുമ പെയ്തിറങ്ങിയ കുറ്റിയാടി കാർണിവൽ സമാപിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ കാർണിവൽ നഗരിയിൽ വൈവിധ്യങ്ങൾ നിറഞ്ഞ കടത്തനാടൻ ഭക്ഷണ സ്റ്റാളുകളും നാടൻ കളികളും പഞ്ചായത്തുകൾ തമ്മിലുള്ള കമ്പ വലി മത്സരവും ഇരുനൂറോളം കലാകാരൻ മാർ അണിനിരന്ന കലാ വിരുന്നും കാർണിവലിനെത്തിയ വർക്ക്‌ നാടിൻറെ ഓർമ്മകൾ സമ്മാനിച്ചു.

വൈകുന്നേരം നടന്ന ചെണ്ടമേളത്തിൻറെയും കേരള കലാ രൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷ യാത്രയ്ക്ക് ശേഷം അബ്ദുല്ല മല്ലിശ്ശേരി കൊടിയേറ്റം നടത്തിയതോടെ ഉത്സവ നഗരിക്ക് തുടക്കം കുറിച്ചു. ആയോധന കലകളുടെ ഈറ്റില്ലമായ കടത്താനാടിന്റെകളരി പ്രദർശനവും ആയോധന മുറകളും കൊൽക്കളിയും സദസ്സിന് ഉത്സവചാർത്തു നൽകി. എട്ടു പഞ്ചായത്തുകൾ ഉൾകൊള്ളുന്ന മലയോര മേഖല കൂടിയ കുറ്റിയാടിയിലെ വളരെ പഴയ ചരിത്ര ശേഷിപ്പുകൾ അവശേഷിക്കുന്ന പ്രദേശങ്ങളെയും സ്ഥാപങ്ങളും ആരാധനാലയങ്ങളും ഉൾകൊള്ളുന്ന സ്ഥലങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്കുമെന്റോറി നാടിൻറെ പ്രകൃതി ഭംഗിയും പൈതൃകവും പ്രവാസ ലോകത്തിനു മുന്നിൽ നാടിനെ പരിചയ പെടുത്താൻ സാധിച്ചു. കുറ്റിയടി യിലെ വനിതകളുടെയും വിവിധ പഞ്ചായത്തു കമ്മറ്റികളുടെയും നേതൃത്വത്തിൽ ഒരുക്കിയ തനതായ കുറ്റിയാടി ഭക്ഷണങ്ങൾ കാർണിവലിനു എത്തുന്നവർക്ക് നാടൻ അനുഭവം പകർന്നു.

വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം മുൻ കുറ്റിയാടി നിയോജക മണ്ഡലം എം എൽ എ പാറക്കൽ അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. നിർധനരായ യുവതീ യുവാക്കളുടെ മംഗല്യ സാഫല്യം പൂവണിയിക്കാനുള്ള മണ്ഡലം കമ്മറ്റിയുടെ പദ്ധതിയായ ശാദി മുബാറക് സെക്കൻഡ് എഡിഷൻറെ ലോഗോ പ്രകാശനം അബുദാബി കെ. എം സി സി സംസ്ഥാന പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കൽ ഖത്തർ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദുൽ സമദിന് നൽകി പ്രകാശനം ചെയ്തു.

പദ്ധതിയിലേക്കുള്ള ആദ്യ സ്നേഹ സമ്മാനം ടൈം ട്രെയിനിങ് സെൻറെർ എം ഡി ശറഫുദ്ധീൻ മംഗലാട് സംസ്ഥാന ജനറൽ സിക്രട്ടറി യൂസുഫ് സി .എച് നു നൽകി കൊണ്ട് നിർവഹിച്ചു , ചടങ്ങിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റര് പ്രസിഡന്റ് ബാവ ഹാജി, ദുബായ് കെ എം സി സി ആക്ടിങ് പ്രെസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി, ഷാർജ കെ എം സി സി ട്രഷറർ അബ്ദു റഹ്മാൻ മാസ്റ്റർ, ഐഐസി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഖത്തർ കെഎംസിസി സെക്രട്ടറി സൽമാൻ ഇളയിടം , അബ്ദുൽ ബാസിത് കായക്കണ്ടി, CH ജാഫർ തങ്ങൾ , അഷ്‌റഫ് നജാത്, റഫീഖ് പാലൊള്ളതിൽ എന്നിവർ സംസാരിച്ചു. അസ്മർ കോട്ടപ്പള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഷംസീർ RT സ്വാഗതവും, അഫ്‌സൽ വി .കെ നന്ദിയും പറഞ്ഞു.
ജാഫർ തങ്ങൾ വരയാലിൽ, ശിഹാബ് എം കെ, ശറഫുദ്ധീൻ കടമേരി, ശബിനാസ് കുനിങ്ങാട്, റാഷിദ് വി. പി സിറാജ് കുറ്റിയാടി, റസാഖ് മണിയൂർ,ബഷീർ കുനിയിൽ, kkc അമ്മദ് ഹാജി, കണ്ടിയിൽ മൊയ്‌ദു ഹാജി എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി

webdesk14: