ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തില്‍ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇന്ന് തിരുവനന്തപുരത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പരിപാടികള്‍ ചൂണ്ടിക്കാണിച്ച സുധാകരന്, തിരുവാതിര കളിച്ചാണ് സിപിഎം ആഹ്ലാദിക്കുന്നതെന്നും മരണം സിപിഎം പിടിച്ചുവാങ്ങിയ മാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിലെ എന്‍ജിനിയറിങ് കോളജില്‍ കുറെ നാളായി അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐയുടെ ഗുണ്ടകള്‍ കെഎസ്യുവിനെതിരായി കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന് പറഞ്ഞു.
ഒരുപാട് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഓഫിസുകളും കെട്ടിടങ്ങളും വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. എം.എം.മണി എംഎല്‍എ ഇടുക്കി പോലീസ് മേധാവിയെ ഭീഷണിപ്പെടുത്തിയെന്നും എല്ലാം കണ്ടുനില്ക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.