X

ഓഡിയോ സന്ദേശത്തിലെ അജ്ഞാതരായ ആ കുട്ടികളെ കണ്ടെത്തി മന്ത്രി

കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുമാണ് ചാക്കുകളുമായി നടന്ന് പോവുകയായിരുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളായ രണ്ടുപേര്‍ തങ്ങളെ സഹായിച്ചെന്ന് പറഞ്ഞ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികളെ അന്വേഷിച്ചിറങ്ങിയത്. വലിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ ഇന്ന് രാവിലെ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. മുഹമ്മദ് ഷിഫാസിനെയും ആദിയെയും സംസ്ഥാനത്തെ എല്ലാ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വേണ്ടിയും തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടിയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഹരിത കര്‍മ്മ സേന നാടിന്റെ രക്ഷകരാണെന്നും അവരെ ചേര്‍ത്തുപിടിക്കണമെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഇരുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

webdesk13: