X

മുസ്‌ലിംലീഗ് പ്രതിനിധി സംഘം നാളെ ജഹാംഗീര്‍പുരി സന്ദര്‍ശിക്കും

മുസ്ലിംലീഗ് പ്രതിനിധി സംഘം നാളെ സംഘ്പരിവാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയ ജഹാംഗീര്‍ പുരി സന്ദര്‍ശിക്കുമെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു. ഇരകള്‍ക്ക് വേണ്ട എല്ലാ വിധ നിയമസഹായവും പാര്‍ട്ടി നല്‍കും.നിലവിലെ സുപ്രിം കോടതിയിലെ ഹരജിയില്‍ പാര്‍ട്ടി കക്ഷി ചേരുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി സംസാരിക്കും.

എംപിമാരായ ഇ. ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, കെ നവാസ് ഖനി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മര്‍, യൂത്ത് ലീഗ് നാഷണല്‍ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടാവുക.

യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ ഒരാഴ്ചയായി ബുള്‍ഡോസര്‍ രാജിനെതിരായ സമരമുഖത്ത് സജീവമാണ്.

Chandrika Web: