X
    Categories: Newsworld

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

വാഷിങ്ടണ്‍: ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നേരിയ തോതില്‍ വര്‍ധിക്കുന്നു. വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,00,957 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,548 പേര്‍ പേര്‍ മരിക്കുകയും 4,40,962 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഒക്ടോബര്‍ 11ന് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികള്‍ 3.31 ലക്ഷം എന്ന കുറഞ്ഞ നിലയിലേക്ക് താഴ്ന്നിരുന്നു. ഇതിന് ശേഷം നേരിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. യു.എസിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍. 87,133 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,282 പേര്‍ മരിക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരിടവേളക്ക് ശേഷം രോഗികള്‍ വര്‍ധിക്കുകയാണ്.

 

web desk 3: