X

ടി.എൻ.പ്രതാപനെ കൈവിടാതെ പാർട്ടി; കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമനം

തൃശൂരിലെ സിറ്റിങ് എംപി ടി.എന്‍ പ്രതാപന്‌  പുതിയ ചുമതല. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് പ്രതാപൻ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ ‘സർപ്രൈസ്’ പട്ടിക വന്നപ്പോൾ പ്രതാപനു സീറ്റില്ലായിരുന്നു.

പകരം കെ.മുരളീധരനാണ് തൃശൂരിൽ നറുക്കു വീണത്. വടകരയിലെ സിറ്റിങ് എംപിയായ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരിന്നു.

2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലേക്ക് എത്തിയത്. 4,15,084 വോട്ടുകളാണ് പ്രതാപൻ അന്ന് നേടിയത്. 4 തവണ എംഎ‍ൽഎയായ പ്രതാപന്റെ വ്യക്തിബന്ധവും ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചിരുന്നു.

webdesk13: