X

യാത്രക്കാരന്‍ ജീവനക്കാരോട് തട്ടിക്കയറി; ദില്ലിയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവനക്കാരോട് യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരന്‍ ജീവനക്കാരോട് ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിമാനം യാത്ര തുടര്‍ന്നു.

webdesk11: