X
    Categories: indiaNews

റോഡിന് ഗോഡ്‌സെയുടെ പേരിട്ടു; വിവാദം

ഉഡുപ്പി: കര്‍ണാടകത്തില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. ‘പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്’ എന്നാണ് ബോര്‍ഡില്‍ പേരെഴുതിയിരുന്നത്.

വിവാദമായതോടെ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Chandrika Web: