X
    Categories: indiaNews

നൈജീരിയ മോചിപ്പിച്ച നാവികര്‍ ശനിയാഴ്ച ഇന്ത്യയിലെത്തും

കൊച്ചി: അസംസ്‌കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജീരിയന്‍ നാവിക സേന തടവിലാക്കിയിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ ഇന്നലെ ഉച്ചയോടെ ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ എത്തി. ഇവര്‍ ഇരു സംഘങ്ങളായായിരിക്കും ഇന്ത്യയിലേക്ക് തിരിക്കുക. കഴിഞ്ഞ ആഴ്ചയാണ് നാവികരെ സേന മോചിപ്പിച്ചത്. തുടര്‍ന്ന് കപ്പലും നാവികരും നൈജീരിയയിലെ ബോണി തുറമുഖത്തുനിന്ന് കേപ്ടൗണിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കപ്പലില്‍ ആകെയുള്ള 26 ജീവനക്കാരില്‍ 16 പേര്‍ ഇന്ത്യക്കാരാണ്, ഇതില്‍ മൂന്ന് പേര്‍ മലയാളികളും.. കപ്പലിലെ ചീഫ് ഓഫീസറും കൊച്ചി കടവന്ത്ര സ്വദേശിയുമായ സനു ജോസ്, നാവിഗേറ്റിങ് ഓഫിസര്‍ കൊല്ലം നിലമേല്‍ സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.

സനു ജോസ് അടക്കമുഉള്ള നാവികര്‍ ജൂണ്‍ പത്തിന് ഉച്ചക്ക് 1.30ന് നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നാട്ടിലേക്ക് തിരിയ്ക്കും വരെ ഇവര്‍ കേപ് ടൗണില്‍ തങ്ങും. കപ്പല്‍ കമ്പനി അധികൃതരും, കപ്പല്‍ ജീവനക്കാരും നാട്ടിലുള്ള ഇവരുടെ ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എം ടി ഹീറോയിക് ഇദുന്‍ എന്ന കപ്പല്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്.

webdesk11: