X
    Categories: CultureMoreViews

ഇന്ത്യയും അമേരിക്കയും സൈനിക കരാറില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക കരാറില്‍ ഒപ്പിട്ടു. പ്രഥമ 2 പ്ലസ് 2 ചര്‍ച്ചയ്‌ക്കൊടുവിലാണ് കോംകാസ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പുറമെ ഗാര്‍ഡിയന്‍ ഡ്രോണറുകളുള്‍പ്പടെയുള്ളവയും കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് ലഭിക്കും.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന പ്രഥമ 2 പ്ലസ് 2 ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍ണായക സൈനികകരാറില്‍ ഇരുവരും ഒപ്പിട്ടത്. കമ്മ്യൂണിക്കേഷന്‍ കോംപാറ്റബിലിറ്റി ആന്റ് സെക്യൂരിറ്റി അഗ്രിമെന്റ് അഥവ കോംകാസ കരാര്‍ പ്രകാരം അത്യാധുനിക അമേരിക്കന്‍ സൈനികോപകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഇന്ത്യക്ക് ലഭിക്കും.

ഇന്തോ പസഫിക് മേഖലകളിലെ സഹകരണം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: