X

ഭാര്യ കാമുകനൊപ്പം പോയി, രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യാ പിതാവിനെ വെടിവെച്ചു

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ രോഷം പൂണ്ട് യുവാവ് ഭാര്യപിതാവിനെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്ര ജല്‍ന ജില്ലയില്ലുള്ള അമ്പാടിലെ ഷര്‍ദ നഗറില്‍ ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പൈതാനിലെ അദുല്‍ സ്വദേശിയാണ് പ്രതി. പ്രതിയുടെ ഭാര്യ ഇയാളെ വിട്ട് കാമുകനൊപ്പം പോയിരുന്നു. ഭാര്യ ചെയ്ത പ്രവര്‍ത്തിയില്‍ രോഷം പൂണ്ട് ഇയാള്‍ ഭാര്യ പിതാവിന് നേരെ വാക്കുതര്‍ക്കത്തിലാവുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഭാര്യ പിതാവ് മരിച്ചു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

webdesk11: