X
    Categories: indiaNews

നൃത്തത്തിനിടെ യുവാവ് മരിച്ചു; വാര്‍ത്തയറിഞ്ഞ് പിതാവും മരിച്ചു

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ നടന്ന നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് 35 വയസ്സുകാരന്‍ മരിച്ചു. മകന്റെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പിതാവും കുഴഞ്ഞുവീണ് മരണപ്പെട്ടു. വീരാര്‍ മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

മനീഷ് നരപ്ജി സോനിഗ്ര എന്ന യുവാവാണ് മരിച്ചത്. കുഴഞ്ഞുവീണയുടനെ മനീഷിനെ പിതാവ് നരപ്ജി സോണിഗ്ര ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതിന്റെ നടുക്കത്തില്‍ പിന്നാലെ പിതാവും കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

web desk 3: