X

സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കള്‍ പൊലീസ് വാഹനം തടഞ്ഞെന്ന കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ പൊലീസ് വാഹനം തടഞ്ഞെന്ന കേസില്‍ അറസ്റ്റ് ചെയ്തു. പുല്ലുകരയിലെ നാറാണത്ത് സനൂപ്, അലിയാട്ട് ഫായിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുല്ലുകരയിലാണ് സംഭവം. പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസും സംഘവും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

പൊലീസിനെ ഭീഷണിപ്പെടുത്തി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചുവെന്ന വകുപ്പുകളാണ് പൊലീസ് നിലവില്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിനു ശേഷം യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

webdesk11: