X

ഇത് ജി. അനൂപ്- കലോത്സവ ചരിത്രത്തിന്റെ എന്‍സൈക്ലോപീഡിയ !

കെ.പി ജലീല്‍

കോഴിക്കോട്: 1998 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം എവിടെ നടന്നു, കലാതിലകം ,കലാപ്രതിഭ പട്ടം തുടങ്ങിയതും അവസാനിച്ചതും എന്ന്, ഒരു വര്‍ഷം 2 കലോത്സവം നടന്ന വര്‍ഷമേത് …തുടങ്ങി സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏത് ചോദ്യത്തിനും ഉത്തരം റെഡി.

കോഴിക്കോട് സ്വദേശി ഓര്‍മ ബുക്‌സിന്റെ പ്രസാധകന്‍ ജി. അനൂപാണ് സര്‍ക്കാരിന് പോലുമറിയാത്ത ഈ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്‍. കോഴിക്കോട്ടെ കലോത്സവ വേദിയിലും അനൂപുണ്ട്. പത്തു വര്‍ഷമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന അനൂപ് ഒന്നര വര്‍ഷമെടുത്താണി വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചത്. അനൂപിന്റെ ഈ ശേഖരം പുസ്തകമായും ലഭിക്കും. അയ്യായിരത്തോളം ചിത്രങ്ങളും ഒപ്പമുണ്ട്. വെസ്റ്റ് ഹില്‍ പ്രധാന വേദിക്കരികിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ 1200 രൂപയുടെ പുസ്തകം 600 രൂപക്ക് വില്‍ക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്ന മുഹമ്മദ് ഹനീഷാണ് ഈ ദൗത്യത്തിന് പ്രോത്സാഹനം തന്നത്. എം.സി.ജെ ,എം.ബി.എ ബിരുദധാരിയായ അനൂപ് ഇപ്പോള്‍ പൂര്‍ണ സമയം പുസ്തക പ്രകാശന രംഗത്താണ് .

webdesk11: