X

ചെലവ് ചുരുക്കലിന് നിര്‍ബന്ധിതമാക്കുന്ന ബജറ്റെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക മുരടിപ്പിന്റെ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ ചുരുക്കേണ്ടി വരും.
ബജറ്റില്‍ സംസ്ഥാനത്തിനു സമ്പൂര്‍ണ അവഗണനയാണ് നേരിട്ടത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുവദിച്ച തുക അപര്യാപ്തമാണെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണ അനുവദിച്ചതില്‍നിന്ന് 500 കോടിയുടെ മാത്രം വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്. 100 ദിവസം ജോലി നല്‍കുമെന്നാണ് അവകാശവാദം. എന്നാല്‍ 45 ദിവസം നല്‍കാനുള്ള കൂലിമാത്രമാണ് അനുവദിച്ചതെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഐസക് പറഞ്ഞു.

chandrika: