X
    Categories: Sports

റെക്കോര്‍ഡോടെ സുവര്‍ണ നേട്ടം; എലൈന്‍ തോംസണ്‍ വേഗ റാണി

ടോക്യോ: ജമൈക്കയുടെ എലൈന്‍ തോംസണ്‍ വേഗ റാണി. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ നേട്ടം. 10.61 സെക്കന്‍ഡിലാണ് എലൈന്‍ തോംസണ്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. റിയോയിലെ സുവര്‍ണ നേട്ടം എലൈന്‍ ടോക്യോയിലും ആവര്‍ത്തിക്കുകയായിരുന്നു.

33 വര്‍ഷം പഴക്കമുള്ള ഒളിംപിക്‌സ് റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് എലൈന്‍ വേഗപ്പട്ടം ഒരിക്കല്‍ കൂടി സ്വന്തമാക്കിയത്. സ്പ്രിന്റ് ഇതിഹാസം അമേരിക്കയുടെ ഫ്‌ലോറന്‍സ് ഗ്രിഫിത്ത് ജോയ്‌നര്‍ 1988ലെ സോള്‍ ഒളിംപിക്‌സില്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് എലൈന്‍ പഴങ്കഥയാക്കിയത്.

വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെലഡുകള്‍ ജമൈക്കയ്ക്ക് തന്നെയാണ്. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ വെള്ളി നേടിയപ്പോള്‍ ജമൈക്കയുടെ തന്നെ ഷെറിക്ക ജാക്‌സണിനാണ് വെങ്കലം.

10.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഷെല്ലി വെള്ളി സ്വന്തമാക്കിയത്. 10.76 സെക്കന്‍ഡിലായിരുന്നു ഷെറിക്കയുടെ ഫിനിഷിങ്.

 

 

web desk 3: