X

കീറിയ വസ്ത്രവുമായി തണുത്ത് വിറച്ച് മൂന്ന് പെണ്‍കുട്ടികള്‍; ടീഷര്‍ട്ട് മാത്രം ധരിക്കാന്‍ തീരുമാനമെടുത്തത് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയ്ക്കിടെ ശീതകാല തണുപ്പ് വകവെക്കാതെ ടീ ഷര്‍ട്ട് മത്രം ധരിച്ച് യാത്ര നയിക്കുന്ന രാഹുലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്. എന്നാല്‍ താന്‍ ഇങ്ങനെ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. കീറിയ വസ്ത്രത്തില്‍ വിറയ്ക്കുന്ന മൂന്ന് പാവപ്പെട്ട പെണ്‍കുട്ടികളെ കണ്ടതിന് ശേഷമാണ് ടീ ഷര്‍ട്ട് മാത്രം ധരിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

എനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ, ഈ വെള്ള ടീ ഷര്‍ട്ട് എന്തിനാണ് ധരിക്കുന്നതെന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു, കാരണം ഞാന്‍ നിങ്ങളോട് പറയും. യാത്ര ആരംഭിച്ചപ്പോള്‍ … കേരളത്തില്‍ ചൂടും ഈര്‍പ്പവും ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ മധ്യപ്രദേശില്‍ പ്രവേശിച്ചപ്പോള്‍. , ചെറുതായി തണുപ്പുണ്ടായിരുന്നു. ഒരു ദിവസം കീറിയ വസ്ത്രം ധരിച്ച മൂന്ന് പാവം പെണ്‍കുട്ടികള്‍ എന്റെ അടുക്കല്‍ വന്നു … ഞാന്‍ അവരെ പിടിച്ചപ്പോള്‍, അവര്‍ ശരിയായ വസ്ത്രം ധരിക്കാത്തതിനാല്‍ അവര്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു, ഞാന്‍ വിറയ്ക്കില്ല. ടീ ഷര്‍ട്ട് മാത്രമേ ധരിക്കൂ, ഹരിയാനയിലെ അംബാലയില്‍ ഒരു സ്ട്രീറ്റ് കോര്‍ണര്‍ യോഗത്തെ അഭിസംബോധന ചെയ്യവെ ഗാന്ധി പറഞ്ഞു.

webdesk11: