X

എറണാകുളത്ത് കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

എറണാകുളം പാലാരിവട്ടം വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍. അമ്മയായ ഗിരിജാ (68) മകള്‍ രജിതാ (35) മകളുടെ ഭര്‍ത്താവ് പ്രശാന്ത് (38) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷംകഴിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

കുട്ടികള്‍ രാവിലെ എണീറ്റപ്പോളാണ് സംഭവം കാണുന്നത്. കുട്ടികള്‍ തന്നെയാണ് അടുത്ത വീടുകളില്‍ വിവരമറിയിച്ചത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.
പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല നിങ്ങള്‍ ഒറ്റയ്ക്കല്ല… സഹായം തേടാം. ദയവായി വിളിക്കൂ, ദിശാ ഹെല്‍പ്ലൈന്‍ 1056)

web desk 3: