X

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി; വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്; ജനം പരിഭ്രാന്തിയില്‍

വയനാട് മേപ്പാടിയില്‍ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെ വീട്ടില്‍ പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. രാത്രി പത്തുമണിയോടെയാണ് രാജന്റെ വീട്ടില്‍ പുലിയെത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതിനിടെ, ജനവാസ കേന്ദ്രത്തില്‍ ഭീതി വിതക്കുന്ന ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടക വനാതിര്‍ത്തികളിലായിരുന്ന ബേലൂര്‍ മഗ്‌ന ഇന്ന് പുലര്‍ച്ചെയാണ് മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ ജനവാസകേന്ദ്രത്തിലെത്തിയത്.

webdesk14: