X

ടിക് ടോക്കില്‍ ഇനിയങ്ങനെ എല്ലാവര്‍ക്കും കയറി കളിക്കാനാവില്ല, പണി കിട്ടിയതിനെ തുടര്‍ന്ന് പരിധി വെച്ച് കമ്പനി

കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്.

13 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം കുട്ടികളുടെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ടിക് ടോക്ക് വിലക്കും.ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനപ്രകാരം ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ടിക് ടോക്കിനോട് 55 ലക്ഷം ഡോളര്‍ (39.14 കോടി രൂപ) പിഴയൊടുക്കാന്‍ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടിക് ടോക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

കുട്ടികള്‍ ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കുന്ന നിയമമാണ് ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്.

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുളള 13 വയസിനു താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെടും.

web desk 1: