X
    Categories: MoreViews

നോട്ട് അസാധു ‘ടൈസ്’ സര്‍വേ: വോട്ടെടുപ്പ് അനുകൂലമാക്കാന്‍ മോദി ഭക്തര്‍ രംഗത്ത്; വാട്‌സ്ആപ്പില്‍ സംഘി പ്രചരണം തകൃതി

നോട്ട് അസാധു നടപടിയെ ജനങ്ങള്‍ പിന്തുണക്കുന്നോ എന്നറിയാന്‍ രാജ്യത്ത് സര്‍വ്വെകള്‍ പലതും നടക്കുകയാണ്. മോദി സ്വന്തം ആപ് വഴിയും സര്‍വ്വെ നടത്തി സ്വയം വിജയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ടു ഫോണ്‍ സര്‍വേ പ്രഹസനമായെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും നിറഞ്ഞു. എന്നാല്‍ മോദി ആപ്പ് സര്‍വേ അടിസ്ഥാനത്തില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദം ഉയര്‍ത്തി ബിജെപി രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ ഇതിനിടെയാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വെ മോദി നടപടിക്കെതിരെ തെളിവായി വന്നത്. ജനങ്ങളുടെ പ്രതികരണം ബിജെപി നേതാക്കളേയും അണികളേയും ഞെട്ടിച്ചിരിക്കുകയാണ്.

നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു സര്‍വേ ആരാഞ്ഞത്.
1)’നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
2)’നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
3)’മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.

വോട്ടിങ് ആരംഭിച്ചതോടെ ഭൂരിപക്ഷം ആളുകളും കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു വോട്ടു ചെയ്യുകയായിരുന്നു. അവസാനം വിവിരം ലഭിക്കുമ്പോള്‍ വോട്ടിങില്‍ പങ്കെടുത്ത 53 ശതമാനം പേരും മൂന്നാമത്തെ ഓപ്ഷനായ ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നതാണ് തെരഞ്ഞെടുത്തത്.

എന്നാല്‍ സര്‍വ്വെ ഫലം പ്രതികൂലമാകുന്നെന്ന് കണ്ടതോടെ മോദി ഭക്തര്‍ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഫലം അനുകൂലമാക്കി മാറ്റാന്‍ സംഘികളെ കൂട്ടത്തോടെ സര്‍വ്വെയില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള ആഹ്വാനം വാട്ട്സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാന്‍ ആര്‍എസ്എസ്, ബിജെപി, ബിഡിജെഎസ്, എബിവിപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയകളില്‍ മെസേജ് പ്രചരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കുറച്ച് പിറകിലാണെന്നും എല്ലാവരും ശ്രമിച്ചാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് നമുക്ക് മുന്നിലെത്താമെന്നും സൗകാര്യ സന്ദേശത്തില്‍ സംഘികള്‍ പറയുന്നു. വോട്ട് ചെയ്യേണ്ട ലിങ്കും മെസേജിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.

http://timesofindia.indiatimes.com/what-do-think-of-the-demonetisation-of-notes/polls/55414493.cms

അതിനിടെ ആദ്യഘട്ട സര്‍വ്വെയില്‍ നോട്ട് നിരോധനത്തിനെരിരെ എതിര്‍പ്പു ജനങ്ങള്‍ ശക്തമായി രേഖപ്പെടുത്തിയതോടെ ടൈംസ് സര്‍വ്വെ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്നു പോളിങ് ഓപ്ഷന്‍ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ പരസ്യമാക്കിയതുമില്ല. ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്നും കേന്ദ്രത്തിനെതിരായ സര്‍വേ ഫലം മുക്കിയെന്നും പറഞ്ഞ പ്രതികരണം വന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ പോളിങ് ഓപ്ഷന്‍ വെബ്സൈറ്റില്‍ വീണ്ടും തിരിച്ചെത്തിയത്.

അതേസമയം സംഘികള്‍ പ്രചരണം ആരംഭിച്ചതോടെ സര്‍വേയില്‍ മാറ്റം കണ്ടു തുടങ്ങി. നേരത്തെ എതിര്‍ത്തു വോട്ടു രേഖപ്പെടുത്തിയ 57 ശതമാനം എന്നത് 53 ശതമാനത്തിലേക്കു കുറഞ്ഞു. കൂടാതെ 28 ശതമാനം പേര്‍ മാത്രമായിരുന്ന പിന്തുണ 34 ശതമാനത്തിലേക്കു ഉയരുകയും ചെയ്തു.

chandrika: