X

മലയാളികളുടെ പ്രതിഷേധത്തില്‍ മുട്ടുമടക്കി ടൈംസ് നൗ; കേരളത്തെ പാകിസ്താനാക്കിയതിന് മാപ്പു പറഞ്ഞ് ചാനല്‍

ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്നു വിളിച്ചതിന് മലയാളികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ടൈംസ് നൗ ചാനല്‍ മാപ്പു പറഞ്ഞു. മലയാളികള്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ക്ഷമാപണവുമായി ചാനല്‍ വൃത്തങ്ങള്‍ രംഗത്തുവന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ പാകിസ്താനായി വിശേഷിപ്പിച്ചത്. ടൈംസ് നൗവിനെ ടൈംസ് കൗ ആക്കിയാണ് മലയാളികള്‍ ചാനല്‍ വീഴ്ചക്കെതിരെ പ്രതിഷേധിച്ചത്. #ApologiseTimesCow , #ApologiseTimesNow എന്ന ഹാഷ് ടാഗോടെ നടക്കുന്ന പ്രതിഷേധ ട്വീറ്റുകള്‍ ട്രെന്റിങ് ആയതോടെയാണ് ചാനല്‍ അധികാരികള്‍ ഔദ്യോഗിക ക്ഷമാപണവുമായി രംഗത്തുവന്നത്. ബീഫ് വിഷയവുമായി ബന്ധപ്പെട്ട് ഇടിമുഴങ്ങിയ പാകിസ്താന് സമാനമായി സമരം നടക്കുമ്പോള്‍ അമിത് ഷാ കേരളത്തില്‍ എത്തി എന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ പരാമര്‍ശം. കൈയ്യബദ്ധം പറ്റിയതാണെന്നും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ടൈംസ് നൗ അധികൃതര്‍ അറിയിച്ചത്. അതേസമയം, അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി #അമിട്ട്ഷാജി, അലവലാതിഷാജി #AlavalathiShaji എന്ന ഹാഷ്ടാഗുകള്‍ ഇതിനകം ട്രെന്റിങ് ആയിരുന്നു.

chandrika: