X
    Categories: businessNews

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപ കുറഞ്ഞു. ഗ്രാമിന് 4700 രൂപയാണ് ഇന്ന് സ്വര്‍ണത്തിന്റെ വില. പവന് 37,600 രൂപയാണ് വില.

അന്താരാഷ്ട്ര സ്വര്‍ണവിപണിയില്‍ കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കമോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് 1901 ഡോളറാണ് നിലവിലെ നിരക്ക്. അതേസമയം രാജ്യാന്തര വില ഇപ്പോഴും 1900 ഡോളറിന് മുകളില്‍ തുടരുന്നത് ഉപഭോക്താക്കളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കോവിഡിന്റെ രണ്ടാം വരവും യുഎസ്-ചൈന തര്‍ക്കങ്ങളുമാണ് സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമാവുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: