X
    Categories: keralaNews

മലപ്പുറം നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ കെ.വി ശശികുമാറിനെതിരെ പീഡന പരാതി

മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായിരുന്ന കെ.വി ശശികുമാറിനെതിരെ പീഡന പരാതി. ഇദ്ദേഹം പഠിപ്പിച്ച പെണ്‍കുട്ടിയാണ് ആദ്യം പീഡന ആരോപണവുമായി രംഗത്ത് വന്നത്. പിന്നീട് കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനത്തിന് വിധേയരായി എന്ന് വെളിപ്പെടുകയായിരുന്നു. അധ്യാപകന്‍ വിരമിക്കുന്നതിനോട് അനുബന്ധിച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്.

തുടര്‍ച്ചയായി മൂന്ന് തവണ സി.പി.എം അംഗമായി മലപ്പുറം നഗര സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ഇതിന് മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധ്യാപകനെതിരെ നടപടി ഉണ്ടായിട്ടില്ല. പരാതികള്‍ പോലീസില്‍ എത്തുന്നതിന് മുമ്പ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.നിലവില്‍ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ വിശദമായ അന്വേഷണം ആരംഭിക്കും. നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

Chandrika Web: